സ്‌കൂളുകള്‍ തുറന്ന് പഞ്ചാബ്; പത്ത് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ, അധ്യാപകര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

ചണ്ഡീഗഢ്: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ആദ്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പഞ്ചാബ്. പത്ത് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ക്ലാസാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് സംസ്ഥാനത്തെ സ്‌കൂള്‍ അടച്ചത്. നാല് മാസത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും സ്‌കൂള്‍ തുറന്നിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം.

వాట్సాప్ గ్రూప్ లో షేర్ చేయండి